എ.ടി.എം.കുത്തിപ്പൊളിച്ച് 28 ലക്ഷം രൂപ കവർന്നു;പോണപോക്കിൽ സി.സി.ടി.വി യും കൊണ്ട് കടന്നു കളഞ്ഞു കള്ളൻമാർ.

ബെംഗളൂരു: എ.ടി.എം. കുത്തിപ്പൊളിച്ച് 28 ലക്ഷം രൂപ കവർന്നു. സോമപുര വ്യവസായമേഖലയിലെ ദൊബ്ബസ്പേട്ടിലാണ് ആക്സിസ് ബാങ്കിന്റെ എ.ടി.എം. കുത്തിപ്പൊളിച്ച് പണം കവർന്നത്.

ബാങ്കിന്റെ മുംബൈയിലുള്ള ഓഫീസിലെ കൺട്രോൾ റൂമിൽ ഈ എ.ടി.എമ്മിന് സങ്കേതിക തകരാറുള്ളതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഇതോടെ പ്രദേശത്തെ ബ്രാഞ്ചിൽ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ടി.എം. മെഷീൻ തകർത്ത് പണം കവർന്നത് ശ്രദ്ധയിൽ പ്പെട്ടത്.

  കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്

പോലീസെത്തി കൂടുതൽ പരിശോധന നടത്തിയതോടെ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് മെഷീൻ തകർത്തതെന്ന് കണ്ടെത്തി.

പണത്തോടൊപ്പം സി.സി. ക്യാമറയും റിസീവറും എ.ടി.എമ്മിൽനിന്ന് മോഷണം പോയിട്ടുണ്ട്.

മാർച്ച് 30 -നും 31-നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. എ.ടി.എമ്മിൽനിന്ന് മാർച്ച് 30-നാണ് അവസാനമായി പണം പിൻവലിച്ചത്.

സമീപപ്രദേശങ്ങളിലെ സി.സി.ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

ലോക് ഡൗണിനെത്തുടർന്ന് റോഡിൽ ആളൊഴിഞ്ഞ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

രണ്ടിലധികംപേരുള്ള സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചില വിരലടയാളങ്ങളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us