കെ.ആർ.പുരം-സിൽക്ക് ബോർഡ് മെട്രോ കോറിഡോർ;പദ്ധതി റിപ്പോർട്ട് തയ്യാർ.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.

ബെംഗളുരു :കെ ആർ പുരത്തു നിന്നും  ഔട്ടർ റിംഗ് റോഡുവഴി സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള നമ്മ മെട്രോ കോറിഡോറിന്റെ പദ്ധതി റിപ്പോർട്ട് തയ്യാറായി.വൈറ്റ് ഫീൽഡ്, ഐ ടി പി എൽ, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ഐ ടി ഹബുകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട  പാതയെക്കുറിച്ച് ഉള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ മാസം 30 വരെ ബി.എം.ആർ.സി.എൽ സ്വീകരിക്കും.4202  കോടി രൂപയാണ് പ്രതീക്ഷിക്കുന്ന  പദ്ധതി ചെലവ്.

സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളുണ്ടായില്ലെങ്കിൽ  3  വർഷം കൊണ്ട്  പദ്ധതി പൂർത്തികരിക്കാനാകും.17 കിലോമീറ്റർ   നീളമുള്ള പാതയിൽ 13 സ്റ്റേഷനുകളാണ് വിഭാവനം  ചെയ്തിരിക്കുന്നത്.2021 ഓടെ പ്രവർത്തനം  തുടങ്ങാൻ  കഴിയും എന്ന്   പ്രതീക്ഷിക്കുന്നു. സ്റ്റേഷനുകളെല്ലാം റോഡിന്  ചേർന്നായതിനാൽ സ്ഥലമെടുപ്പ്  വലിയ  പ്രശ്നമാകില്ല. 2012 ൽ  ദിവസേന മൂന്നര ലക്ഷം യാത്രക്കാരെ ലഭിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

  നമ്മ മെട്രോ പിങ്ക് ലൈൻ: ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം; റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

ഭാവിയിൽ  ഈ റൂട്ട് ഹെബ്ബാൾ വരെ നീട്ടുകയും  ചെയ്യാം, ഐടി  ജീവനക്കാർ ധാരാളമുള്ള  ഈ  റൂട്ടിൽ  ഇപ്പോൾ  ബി എം ടി സി ബസുകൾ മാത്രമാണ് പ്രധാന യാത്രോപാധി.

പദ്ധതിക്ക്  സർക്കാറും  തത്വത്തിൽ  അനുമതി  നൽകിയിട്ടുണ്ട് ,മന്ത്രിസഭയുടെ  അംഗീകാരത്തിനായി  കാത്തിരിക്കുകയാണ്. പദ്ധതിയുടെ  റിപ്പോർട്ട്  ബി എം ആർ  സി എൽ  ഔദ്യോഗിക  വെബ്സൈറ്റിൽ  നൽകിയിട്ടുണ്ട്. ജനങ്ങൾക്ക്  അഭിപ്രായങ്ങളും  നിർദ്ദേശങ്ങളും bmrcl@dataone.in  എന്ന ഇമെയിലിലേക്ക് ഈ മാസം മുപ്പത് വരെ  അയക്കാം.

  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

സ്റ്റേഷനുകൾ : കെ.ആർ.പുരം, മഹാദേവപുരം, ഡിആർഡിഒ  കോംപ്ലക്സ്, ദൊഡ്ഡ നക്കുന്തി, ഐ എസ്  ആർ  ഒ, മാറത്തഹള്ളി, കോടി  ബി സന ഹള്ളി, സെലന്തൂർ, ഇബളൂർ, അഗരാ ലേക്ക്, എച് എസ്  ആർ ലേ  ഔട്ട്, സിൽക്ക്  ബോർഡ്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് സംവിധാനം വീണ്ടും; പുതിയ ഫൈൻ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us