ബെംഗളൂരു:വിദേശ തൊഴിലന്വേഷകർക്ക് സുരക്ഷിതവും നിയമപരവും ക്രമപ്രകാരം ഉള്ളതുമായ കുടിയേറ്റം സാധ്യമാക്കുന്നതിലേക്കായി നോർക്ക റൂട്സ് മുഖേന നടപ്പിലാക്കിവരുന്ന മാർഗ്ഗ നിർദ്ദേശക പരിശീലന പരിപാടി ഡിസംബർ 7ന് രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെ ബെംഗളൂരു കാർമേലറാമിലെ കൃപാനിധി കോളേജിൽ വച്ചു നടത്തുന്നതാണ് .
വിദേശ തൊഴിൽ മേഖലയിലുള്ള പുതിയ നിയമങ്ങൾ ,നിലവിലുള്ള എമിഗ്രേഷൻ സമ്പ്രദായങ്ങൾ,റിക്രൂട്ട്മെന്റ് പ്രക്രിയ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായിരിക്കും.
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റുമായി സഹകരിച്ചാണ് പരിശീലന പരിപാടി നടത്തുന്നത് എന്ന് നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.