മാതൃകയായി കർണാടക ആർ.ടി.സി.; സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന!!

ബെംഗളൂരു: സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കർണാടക ആർ.ടി.സി. ഇതിന്റെ ഭാഗമായി യാത്ര പുറപ്പെടുന്നതിന് മുമ്പ് ബസിലെ ജീവനക്കാർ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങൾ അറിയിക്കും.

യാത്രയ്ക്കിടെ എന്തെങ്കിലും അസൗകര്യങ്ങൾ നേരിട്ടാൽ സഹായിക്കാനെത്തുകയും മോശമായി പെരുമാറരുതെന്ന് പുരുഷ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യും. ബസിലും ബസ് സ്റ്റോപ്പുകളിലും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള കർണാടക ആർ.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഡിയോ, വീഡിയോ സന്ദേശവും യാത്രക്കാർക്കായി നൽകും.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

അതേസമയം, ദീർഘദൂര ബസുകളിൽ സ്ത്രീകൾക്കുള്ള സീറ്റ് മുൻവശത്ത് നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. നിലവിൽ കർണാടക ആർ.ടി.സിയുടെ എല്ലാ ബസിലും മധ്യത്തിലെ രണ്ട് സീറ്റ് സ്ത്രീകൾക്ക് മാത്രമുള്ളതാണ്.

ഒറ്റയ്ക്കുള്ള സ്ത്രീകളോട് മുൻവശത്തെ സീറ്റ് ഒഴിവുണ്ടെങ്കിൽ ഇവിടേയ്ക്ക് ഇരിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും ടിക്കറ്റ് ഓൺലൈനിൽ ജനറൽ സീറ്റ് ബുക്ക് ചെയ്യുമ്പോൾ അടുത്ത് പുരുഷയാത്രക്കാരനാകാൻ സാധ്യതയുണ്ടെന്ന അറിയിപ്പ് കൊടുക്കാറുണ്ടെന്നും കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
[masterslider id="10"]

Related posts