ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്‌. ജഗന്‍മോഹന്‍ റെഡ്ഡി അധികാരമേറ്റു

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്‌. ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം  ചൊല്ലിക്കൊടുത്തു. തുറന്ന ജീപ്പിലാണ് ജഗന്‍ വേദിയിലേയ്ക്ക് എത്തിയത്. ആയിരങ്ങളാണ് അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയത്. വിജയവാഡ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ 30,000ത്തിലധികം പേരാണ് ചടങ്ങിനെത്തിയത്.

ആന്ധ്രാ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ കൊയ്തത്. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്.

  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
[masterslider id="10"]

Related posts

Click Here to Follow Us