വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ!

ബെംഗളൂരു: വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റ്ഫീൽഡിലെ ടാറ്റ എൽക്സിയിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന കെ.കെ. അബേദാണ് (34) മരിച്ചത്.

കോഴിക്കോട് ചെറുവണ്ണൂർ കാഞ്ഞോളികുറ്റിക്കളത്തിൽ കെ.കെ. വിജയൻ – രമ ദമ്പതിമാരുടെ മകനാണ് അബേദ്. കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി കെ.എം.സി.സി.യുടെ ആംബുലൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ചൊവ്വാഴ്ച വൈകീട്ട് വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. ഭാര്യ: ശരണ്യ. ആറുമാസം പ്രായമുള്ള നിർവി ഏകമകളാണ്. സഹോദരങ്ങൾ: അക്ഷയ്, അവിനാശ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts