വീണ്ടും ട്വിസ്റ്റ്‌;ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് നിയമസഹായത്തിനായി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു;ഗോവിന്ദചാമിക്കും പള്‍സര്‍ സുനിക്കും വേണ്ടി ഹാജരായ ആളൂര്‍ തൃപ്തിയെ സഹായിക്കുമോ?

കൊച്ചി: ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് നിയമസഹായത്തിനുവേണ്ടി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു. തൃപ്തിയുടെ അച്ഛനും, ഭർത്താവുമാണ് പുനെ യിലുള്ള ആളൂരിന്റെ ഓഫീസിൽ വന്ന് അദ്ദേഹത്തെ നേരിൽ കണ്ട് നിയമസഹായം തേടിയത്.

ഈ വാർത്ത അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചു. പക്ഷെ കേസ് എടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ആളൂർ പറഞ്ഞിട്ടില്ല. എന്നാൽ ഹൈകോടതിയെ സമീപിച്ചു പോലീസ് പ്രൊട്ടക്ഷൻ എടുക്കുന്നതാണ് നല്ലത് എന്നുള്ള ഒരു നിയമ ഉപദേശമാണ് ആളൂർ നൽകിയത്. ആളൂരിന്റെ മാനേജർ പ്രമുഹ രാഷ്ട്രീയ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. ഈ വിഷയത്തിൽ ദയവുചെത് ഇടപെടരുത് എന്നാണ് അവർ പറഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ഇതിൽ ഇടപെട്ടാൽ ആളൂരിന്റെ ഓഫീസിനും ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രിയുമായും, ഡിജിപിയുമായും, ഐജി യുമായും ബന്ധപ്പെട്ടത്തിനു ശേഷം മാത്രമേ ഒരു തീരുമാനം എടുക്കുകയുള്ളു എന്നാണ് ആളൂരിന്റെ ഓഫീസ് അറിയിച്ചത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ശബരിമലയിൽ കാലാകാലങ്ങളായി അനുഷ്ഠിക്കുന്ന ഭക്തരുടെ വികാരത്തെ മാനിക്കുന്നു എന്നും ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നത് നിയമപരമായി തെറ്റാണെന്നും ആളൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts