ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ ഒരു മലയാളി താരം!

ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബുകളിലൊന്നാണ് ബാഴ്‌സലോണ എഫ്‌സി.

ഇപ്പോഴിതാ, ബാഴ്‌സലോണ എഫ്‌സിയെ പരിശീലിപ്പിക്കാന്‍ ആദ്യമായി കേരളത്തില്‍ നിന്നൊരാള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്.

തൃശൂര്‍ മുക്കാട്ടുകര സ്വദേശിയായ ഹെയ്ഡന്‍ ജോസാണ് ബാഴ്‌സലോണ ബംഗളൂരു അക്കാദമിയുടെ പരിശീലകനായി ചുമതലയേറ്റെടുത്തത്.

ഒരു വര്‍ഷത്തെ കരാറിലാണ് ഹെയ്ഡന്‍ ബാഴ്‌സ അക്കാദമിയിലെത്തിയത്. മലബാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹെയ്ഡന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ ലൈസന്‍സ് നേടിയ പരിശീലകനാണ്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

കൊച്ചിയിലെ അല്‍ എതിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഗോള്‍കീപ്പറായിരുന്നു താരം. ബാഴ്‌സ പരിശീലകനായ ഹെയ്ഡന്‍ ഒരു കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts