സ്കൂള്‍ പ്രിന്‍സിപ്പളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊന്നു;ക്രൂരമായ കൊലപാതകം നേരിട്ട് കണ്ട കുട്ടികളുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ പോലീസ്.

ബെംഗളൂരു: ഒരു മലയാള സിനിമയില്‍ പറയുന്നുണ്ട് “വാട്ട് എ റോക്കിംഗ് സിറ്റി” അതെ ദിവസവും കൊലപാതകവും പിടിച്ചു പറിയും ആക്രമണങ്ങളും നടക്കുന്ന ഒരു റോക്കിംഗ് സിറ്റി ആണ് ഇത്,രണ്ടു ദിവസം മുന്‍പാണ്‌ മലയാളി യായ ഒരു യുവാവിനെ നടു റോഡില്‍ കുത്തിക്കൊല പ്പെടുത്തിയത് ,അടുത്ത വാര്‍ത്ത‍ കുട്ടികളുടെ മുന്നില്‍ വച്ച് പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയത് ആണ്.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

കണ്ണൂരിലെ ജയകൃഷ്ണൻ മാസ്റ്റർ വധത്തെ അനുസ്മരിപ്പിച്ച്, മാഗഡി റോഡിലെ സാസരഹള്ള അഗ്രഹാരയിലുള്ള ഹവനൂർ പബ്ലിക് സ്കൂളിൽ ഇന്നലെ നടന്നത് ക്രൂര കൊലപാതകം. ഇരുപതോളം വിദ്യാർഥികളുടെ മുന്നിലിട്ടാണ് ഗുണ്ടാസംഘം പ്രിൻസിപ്പലിനെ കുത്തിവീഴ്ത്തിയത്.

വിദ്യാർഥികൾ അലറിക്കരയുന്നതു കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ശരീരമാസകലം കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രംഗനാഥിനെ. ആളുകളെത്തിയതോടെ അക്രമികൾ കാറിൽ സംഭവസ്ഥലത്തുനിന്ന് കടന്നെന്ന് പൊലീസ് പറയുന്നു. കൊലപാതക ദൃശ്യങ്ങൾ വിദ്യാ‍ർഥികളെ മാനസികമായി തളർത്തിയതായും പ്രദേശവാസികളുടെ മൊഴി മാത്രമേ രേഖപ്പെടുത്താൻ കഴിഞ്ഞുള്ളൂവെന്നും മാഗഡി റോഡ് പൊലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us