മൈസൂരു: മഹിഷ ദസറ സമിതിയുടെ ആഭിമുഖ്യത്തിൽ ചാമുണ്ഡിമലയിൽ മഹിഷ ദസറ ആഘോഷം നടത്തി. മഹിഷാസുര രൂപം വഹിച്ച വാഹനത്തിന്റെ അകമ്പടിയോടെ ടൗൺഹാളിൽനിന്ന് ചാമുണ്ഡിമലയിലേക്ക് ഘോഷയാത്ര നടത്തി. മുൻമന്ത്രി സതീഷ് ജെർക്കിഹോളി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
മഹിഷൻ നീതിമാനായ ഭരണാധികാരിയായിരുന്നുവെന്നും അസുരനായി ചിത്രീകരിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഘോഷയാത്ര ചാമുണ്ഡിമലയിലെത്തിയ ശേഷം മഹിഷാസുരപ്രതിമയിൽ പുഷ്പാർച്ചന നടത്തി. എഴുത്തുകാരനായ കെ.എസ്. ഭഗവാൻ, പ്രൊഫ. മഹേഷ് ചന്ദ്ര ഗുരു, കർണാടക പിന്നാക്കവർഗ ഫെഡറേഷൻ നേതാവ് കെ.എസ്. ശിവറാം തുടങ്ങിയവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]