കാലവർഷം ചതിച്ചു; എൽ നിനോ തിരിച്ചടിയായി: ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു, പൊള്ളലേറ്റ് സാധാരണക്കാർ

ബെംഗളൂരു: എൽ നിനോ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്ത് കാലവർഷം കനത്ത തിരിച്ചടിയായതോടെ ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും പച്ചക്കറി വില കുതിച്ചുയരുന്നു. മഴയുടെ കുറവു മൂലം വിളവെടുപ്പിൽ വൻ ഇടിവ് സംഭവിച്ചതാണ് വിപണിയിൽ വിലവർദ്ധനവിന് കാരണമായത്. കർഷകർ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ, സാധാരണക്കാരായ ഉപഭോക്താക്കളുടെ പോക്കറ്റ് ചോരുന്ന സ്ഥിതിയാണുള്ളത്.

ഇരട്ടിയായി പച്ചക്കറി വില; വിപണിയിൽ ആളെണ്ണവും വാങ്ങലും കുറഞ്ഞു

മുമ്പ് കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ ഉണ്ടായിരുന്ന സാധാരണ പച്ചക്കറികൾക്ക് ഇപ്പോൾ 60 മുതൽ 80 രൂപ വരെ നൽകേണ്ട അവസ്ഥയാണ്. ഉള്ളി വില ദിനംപ്രതി വർദ്ധിക്കുന്നതിന് ഒപ്പം മറ്റു പച്ചക്കറികളുടെയും വില സെഞ്ചുറിയോട് അടുക്കുകയാണ്. ഇഞ്ചിക്കും വെളുത്തുള്ളിക്കും കിലോയ്ക്ക് ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

വില കുതിച്ചുയർന്നതോടെ വിപണിയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും അളവിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഒരു കിലോ വാങ്ങിയിരുന്ന സ്ഥാനത്ത് അര കിലോയും കാൽ കിലോയുമായി ഉപഭോക്താക്കൾ സാധനങ്ങൾ ചുരുക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. പച്ചക്കറി ചേർക്കാതെ പാചകം നടക്കില്ലെന്നിരിക്കെ, വാങ്ങാൻ കൈപൊള്ളുന്ന അവസ്ഥ ഉപഭോക്താക്കളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. വ വിൽപ്പന കുറഞ്ഞത് ചില്ലറ വ്യാപാരികളെയും കടുത്ത ബുദ്ധിമുട്ടിലാക്കുന്നു.

കെ.ആർ മാർക്കറ്റിലേക്ക് ജനപ്രവാഹം

പ്രാദേശിക കടകളിലെയും റീട്ടെയിൽ വിപണികളിലെയും ഉയർന്ന നിരക്ക് കാരണം ജനങ്ങൾ കൂടുതൽ കുറഞ്ഞ വിലയിൽ പുതിയ പച്ചക്കറികൾ ലഭിക്കുന്ന കെ.ആർ മാർക്കറ്റിലേക്ക് ഒഴുകുകയാണ്. പ്രാദേശിക വിപണികളും കെ.ആർ മാർക്കറ്റിലെ മൊത്തവിലയും തമ്മിൽ കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വ്യത്യാസമുണ്ട്.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

ബെംഗളൂരു വിപണിയിലെ പച്ചക്കറി മൊത്തവിലയും ചില്ലറവിലയും (കിലോയിൽ):

വെളുത്തുള്ളി: ₹230 – ₹250

ഇഞ്ചി: ₹120 – ₹130

ബീൻസ്: ₹100 – ₹110

മുരിങ്ങക്കായ (നുഗ്ഗെകൈ): ₹90 – ₹100

ഗ്രീൻ പീസ്: ₹80 – ₹90

പച്ചമുളക്: ₹80 – ₹90

കാപ്സിക്കം: ₹70 – ₹80

ഉള്ളി: ₹50 – ₹70

കാരറ്റ് / ബീറ്റ്റൂട്ട്: ₹60 – ₹70

തണ്ണിമത്തൻ: ₹60 – ₹80

വെണ്ടക്ക / വഴുതനങ്ങ / കാബേജ്: ₹50 – ₹60

പാവയ്ക്ക / കോളിഫ്ലവർ / മുള്ളങ്കി: ₹40 – ₹50

തക്കാളി: ₹25 – ₹30

കാലവർഷത്തിന്റെ അപര്യാപ്തത വരുംദിവസങ്ങളിലും തുടർന്നാൽ വിപണിയിൽ പച്ചക്കറിക്ഷാമവും വിലക്കയറ്റവും കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts