വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങ്; മുൻനിരയിൽ സാന്നിധ്യമായി നടി തൃഷ

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് തമിഴ്‌നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. വിജയ്‌യോടൊപ്പം ഒൻപത് മന്ത്രിമാരും ഈ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

 

സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ മുൻനിരയിൽ തന്നെ തൃഷയ്ക്ക് സീറ്റ് നൽകിയത് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന സമയം മുതൽക്കേ അദ്ദേഹത്തിന് പിന്തുണയുമായി തൃഷ രംഗത്തുണ്ടായിരുന്നു. മുൻനിരയിൽ ഇരുന്ന തൃഷയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

  ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും തുടരും; വിശദാംശങ്ങൾ

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാവിന്റെ സ്ഥാനാരോഹണം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ മന്ത്രിസഭ അധികാരത്തിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us