മുഖ്യമന്ത്രി കുമാരസ്വാമി സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനു സിദ്ധരാമയ്യ എതിരല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ജി.ടി.ദേവെഗൗഡ.

ബെംഗളൂരു : മുഖ്യമന്ത്രി കുമാരസ്വാമി സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനു സിദ്ധരാമയ്യ എതിരല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ജി.ടി.ദേവെഗൗഡ.

സിദ്ധരാമയ്യ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഏകോപന സമിതി യോഗത്തിൽ സമ്പൂർണ ബജറ്റിനെ പിന്തുണയ്ക്കുകയും കാർഷിക വായ്പകൾ എഴുതി തള്ളാനുള്ള നിർദേശം മുന്നോട്ടു വയ്ക്കുകയുമാണ് അദ്ദേഹം ചെയ്തതെന്നും ദേവെഗൗഡ പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്ത ചില എംഎൽഎമാർ സിദ്ധരാമയ്യയെ സന്ദർശിച്ചിരുന്നു.

  വിജയും സംഗീതയും ഒന്നിക്കുന്നു

അത് ഏതൊരു പാർട്ടിയിലും സ്വാഭാവികമാണ്. അദ്ദേഹം സർക്കാരിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചുവെന്ന് അതിനർഥമില്ല. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയും സിദ്ധരാമയ്യയും തമ്മിൽ ശത്രുതയില്ലെന്നും മന്ത്രി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ജി.ടി.ദേവെഗൗഡയാണ് സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്. എന്നാൽ താൻ സിദ്ധരാമയ്യയെ തോൽപിച്ചിട്ടില്ലെന്നും നരേന്ദ്രമോദിക്കെതിരായ യുദ്ധത്തിന്റെ തിരക്കിലായതിനാലാണ് അദ്ദേഹം തോറ്റതെന്നും ദേവെഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts