വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി പ്രിയങ്ക ചോപ്ര

എട്ടുവർഷം മുൻപായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിലുള്ള വിവാഹം. ഇരുവരും വിവാഹിതിരായി ഏതാനും ദിവസങ്ങൾക്കകം തന്നെ വേർപിരിയൽ വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല. ഇപ്പോഴിതാ വേർപിരിയലുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയാണ് പ്രിയങ്ക ചോപ്ര.

‘‘മോശക്കാരായ ആളുകൾ എല്ലായിപ്പോഴും മോശം കാര്യങ്ങളാണ് ചിന്തിക്കുന്നത്.’’– എന്നായിരുന്നു അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞത്. ‘‘ഞങ്ങൾ ഇപ്പോൾ എട്ട് വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം തകർന്നെന്ന് ആളുകള്‍ പറയുന്നെങ്കിൽ പറയട്ടെ. ഞാൻ ആളുകൾ എന്തു പറയുന്നു എന്ന് ചിന്തിക്കാറില്ല.’’– പ്രിയങ്ക ചോപ്ര പറഞ്ഞു. ഇരുവരും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നവരാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

‘‘എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ പറയുന്നതെന്നറിയില്ല. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സംസ്കാരം, വ്യത്യസ്ത മതങ്ങൾ, പ്രായ വ്യത്യാസം എന്നിവയെല്ലാം ആളുകൾക്കു പ്രശ്നമായിരിക്കാം. ആദ്യമൊക്കെ ആളുകളുടെ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ വളരെ വേദനിപ്പിച്ചിരിക്കുന്നു. അത് ശ്രദ്ധിക്കേണ്ടതില്ല എന്നു പറഞ്ഞ് ഞങ്ങൾ പരസ്പരം ആശ്വസിപ്പിക്കും.’’– പ്രിയങ്ക കൂട്ടിച്ചേർത്തു

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

നിക് ജോനാസിനെ പരിചയപ്പെട്ട് ആറ് മാസങ്ങൾക്കകം വിവാഹം കഴിച്ചതിനാൽ ഈ ബന്ധം നിലനിൽക്കുമോ എന്ന കാര്യത്തിൽ തനിക്കും ആദ്യം സംശയമുണ്ടായിരുന്നതായി പ്രിയങ്ക തുറന്നു പറഞ്ഞു. ‘‘പരിചയപ്പെട്ട് ആറുമാസത്തിനകമായിരുന്നു ഞങ്ങളുടെ വിവാഹം. അത് യാഥാർഥ്യമാണോ എന്നു പോലും എനിക്കു സംശയമുണ്ടായിരുന്നു. നിക്കിന്റെ ആത്മാർഥതയെ ഞാൻ സംശയിച്ചു. ’’–പ്രിയങ്ക പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts