മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യ​പ്പെ​ടുമ്പോള്‍ ഒ​റ്റ​യ്ക്ക് ചെ​റു​ക്കു​ക സാ​ധ്യ​മ​ല്ല: എകെ ആന്‍റണി

ന്യൂ​ഡ​ല്‍​ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട്
കോണ്‍ഗ്രസ്-സി.പി.എം ​ബന്ധത്തി​ന്‍റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായിയെ ഓര്‍മ്മിപ്പിച്ച്‌​ എകെ ആന്‍റണി.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഇന്നത്തെ പോക്ക് സര്‍വനാശത്തിലേക്കെന്ന് വ്യക്തമാക്കിയ മുന്‍മുഖ്യമന്ത്രി എ.കെ. ആന്‍റണി മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ഒറ്റക്കുനിന്ന് അതിനെ ചെറുക്കുക സാധ്യമല്ലെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ പഴയ ഇന്ത്യയാകാനായുള്ള പോംവഴി എല്ലാവരും ചേര്‍ന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ര​മു​ഖ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​വി.​ആ​ര്‍. ഷേ​ണാ​യി​യെ​ക്കു​റി​ച്ചുള്ള പു​സ്​​ത​ക​ത്തിന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങാ​ലായിരുന്നു ആന്‍റണി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

കോണ്‍ഗ്രസും സി.പി.എമ്മും ദേശീയതലത്തില്‍ ഒന്നിച്ചു നീങ്ങണമെന്നഭിപ്രായപ്പെട്ട മുന്‍ മുഖ്യമന്ത്രിയ്ക്ക് മറുപടി നല്‍കിയത് സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി​യാ​ണ്​. പ​ല രാ​ഷ്​​ട്രീ​യ കാ​ഴ്​​ച​പ്പാ​ടു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കുമ്പോള്‍ പോ​ലും സ​ഹ​വ​ര്‍​ത്തി​ത്വം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌​ ഒ​ന്നി​ച്ചു​നീ​ങ്ങാ​ന്‍ ക​ഴി​യു​ക എ​ന്ന​താ​ണ്​ പ്ര​ധാ​ന​മെ​ന്ന്​ ബേ​ബി പ​റ​ഞ്ഞു.

അതേസമയം, നിലവിലെ ദേശീയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് മതനിരപേക്ഷതയിലും ജനസൗഹാര്‍ദത്തിലും ഊന്നിയ പൊതുമണ്ഡലം രൂപപ്പെട്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടങ്ങള്‍ ചുരുങ്ങി. വിരുദ്ധാഭിപ്രായം പറയുന്നവരെ നിശ്ശബ്ദമാക്കുന്ന ചുറ്റുപാട് മാറണം. നിര്‍ഭയമായി സ്വന്തം ബോധ്യം സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന സാഹചര്യം വീണ്ടെടുക്കാന്‍ കഴിയണമെന്നും പിണറായി ചൂണ്ടിക്കാട്ടി.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

ടി.​വി.​ആ​ര്‍. ഷേ​ണാ​യി​യെ​ക്കു​റിച്ചുള്ള പു​സ്​​ത​ക​ത്തിന്‍റെ ആദ്യകോപ്പി എ.​കെ. ആ​ന്‍​റ​ണി​ക്ക്​ ന​ല്‍​കി പി​ണ​റാ​യി വി​ജ​യ​ന്‍ പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്​​തു. കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യാ​ണ്​ പു​സ്​​ത​കം പു​റ​ത്തി​റ​ക്കി​യ​ത്. ടി.​വി.​ആ​ര്‍. ഷേ​ണാ​യി​യു​ടെ ഭാ​ര്യ സ​രോ​ജ ഷേ​ണാ​യി, അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​സ്. ബാ​ബു, മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ണ്‍ ബ്രി​ട്ടാ​സ്, ഡി. ​വി​ജ​യ​മോ​ഹ​ന്‍, സു​ധീ​ര്‍​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പങ്കെ​ടു​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി
[masterslider id="10"]

Related posts