നിയന്ത്രണം വിട്ട് കാർ മറിഞ്ഞു; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു : ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെല്ലാരി-സിരുഗുപ്പ സംസ്ഥാന പാതയിലെ ദേവിനഗർ ക്യാമ്പിന് സമീപമാണ് സംഭവം.

നിട്ടൂർ ഗ്രാമത്തിൽ നിന്നുള്ള കുടുംബത്തിലെ 5 പേർ തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അപകടം. നിട്ടൂർ ഗ്രാമത്തിൽ നിന്നുള്ള പ്രസാദ് റാവുവും രണ്ട് സ്ത്രീകളും ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഉള്ള യാത്രക്കിടെ ഉറങ്ങിപ്പോയ ഡ്രൈവർക്ക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നെന്നാണ് സംശയിക്കുന്നത്. സിരുഗുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts