അന്തസ്സംസ്ഥാന ബസ് സമരം തുടങ്ങി; യാത്രക്കാർ കുടുങ്ങി; കേരളത്തിലേക്കുള്ള സർവീസ് നിർത്തിവെച്ചു

ബെംഗളൂരു : അന്തസ്സംസ്ഥാന സ്വകാര്യബസുകളുടെ സമരം തുടങ്ങിയതോടെ ബെംഗളൂരുവിൽ മലയാളിയാത്രക്കാർ പ്രയാസത്തിലായി. തിങ്കളാഴ്ച യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് കുടുങ്ങിയത്.

ബസുകൾ മുടങ്ങിയതോടെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർക്ക് മറ്റ് മാർഗം തേടേണ്ടിവന്നു. കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. വൈകുന്നേരമായപ്പോഴേക്കും കെഎസ്ആർടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാതായി.

  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്

കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പോകുന്ന അന്തസ്സംസ്ഥാന സ്വകാര്യബസുകളിൽ ഭൂരിഭാഗവും സമരത്തിൽ പങ്കെടുത്ത് സർവീസ് നിർത്തിവെച്ചു.

എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200-ലധികം അന്തസ്സംസ്ഥാന ബസുകളാണ് ബെംഗളൂരുവിൽനിന്ന് സർവീസ് നടത്തുന്നത്.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കെതിരേ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്യായമായി നികുതി ഈടാക്കുകയും കനത്തപിഴ ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നതിനെതിരേ ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള ബസുകളും ഓട്ടവും നിർത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us