ഉടനടി മുഴുവൻ ടിക്കറ്റും വിറ്റുതീർന്ന വന്ദേഭാരത് എക്‌സ്‌പ്രസിന്റ ആദ്യയാത്ര ഇന്ന്

ബെംഗളൂരു : ഐടി നഗരത്തിലെ മലയാളികൾ കാത്തിരുന്ന ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്‌പ്ര സിന്റെ കന്നിയാത്ര ചൊവ്വാഴ്ച.

രാവിലെ 5.10-ന് കെഎസ്ആർ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (26651) ഉച്ചയ്ക്കുശേഷം 1.50-ന് എറണാകുളത്ത് എത്തും. ബെംഗളൂരുവിൽ കെആർ പുരം സ്റ്റേഷനിലും(രാവിലെ 5.23-ന്) സ്റ്റോപ്പുണ്ട്.

11.28-ന് പാലക്കാടും 12.28-ന് തൃശ്ശൂരും എത്തും. മടക്ക തീവണ്ടി (26652) എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചയ്ക്കുശേഷം 2.20-ന് പുറപ്പെട്ട് രാത്രി 10.23-ന് കെആർപുരത്തും 11-ന് ബെംഗളൂരു കെഎസ്ആറിലും എത്തും.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ആദ്യദിവസത്തെ ഇരുവശത്തേക്കുമുള്ള സർവീസുകളിലും ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിരുന്നു. ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ ചെയർ കാറിൽ ബുധനാഴ്ച ഏതാനും ടിക്കറ്റുകൾ ബാക്കിയുണ്ട്. ഈ ആഴ്ച ബാക്കിദിവസങ്ങളിൽ സീറ്റ് ഉറപ്പുള്ള ടിക്കറ്റുകൾ ബാക്കിയില്ല.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts