വിക്കി കൗശലിനും കത്രീന കൈഫിനും ആൺകുഞ്ഞ്

ബോളിവുഡ് താരദമ്പതികൾ കത്രീന കൈഫിനും വിക്കി കൗശലിനും വെള്ളിയാഴ്ചയാണ് കുഞ്ഞ് പിറന്നത്. ഇരുവരും ആൺകുഞ്ഞ് പിറന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആണ് എല്ലാവരെയും അറിയിച്ചത്.

2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്

‘ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു. വളരെയധികം നന്ദിയോടെ, ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

2025 നവംബർ 7. – കത്രീന & വിക്കി’– കുറിപ്പിലെ വരികൾ. അടുത്തിടെയാണ് അമ്മയാകാൻ പോകുന്നുവെന്ന വിവരം കത്രീന കൈഫ് അറിയിച്ചത്. നിറവയറുമായി ഭർത്താവ് വിക്കി കൗശലിനൊപ്പം നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് കത്രീന പങ്കുവച്ചത്.

‘സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്’ എന്നായിരുന്നു ചിത്രം പങ്കുവച്ച് താരം കുറിച്ചത്. മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
[masterslider id="10"]

Related posts

Click Here to Follow Us