മൈസൂരു–ബെംഗളൂരു റൂട്ടിൽ യാത്രക്കാരെ ആകർഷിക്കാൻ അ‍ഞ്ചു ദീർഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകൾ വെട്ടിക്കുറച്ചു

ബെംഗളൂരു : മൈസൂരു–ബെംഗളൂരു റൂട്ടിൽ യാത്രക്കാരെ ആകർഷിക്കാൻ അ‍ഞ്ചു ദീർഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകൾ വെട്ടിക്കുറച്ചു. ഈ റൂട്ടിൽ അ‍ഞ്ചു ട്രെയിനുകളിൽ നേരത്തേതന്നെ നിരക്കിളവ് ലഭ്യമാണ്.

മറ്റു സംസ്ഥാനങ്ങളിൽനിന്നു മൈസൂരുവിലേക്കുള്ള ട്രെയിനുകൾ ബെംഗളൂരു വിട്ടാൽ കാലിയായി ഓടുന്നത് പതിവായതോടെയാണ് ഈ ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രയ്ക്ക് ഇളവ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ബെംഗളൂരു വിട്ടാൽ ചെയർകാർ ആയി സർവീസ് നടത്തുന്ന ട്രെയിനിൽ പകുതിനിരക്കിൽ യാത്ര ചെയ്യാമെന്നതിനാൽ യാത്രക്കാർ കൂടുകയും ചെയ്തു.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

മയിലാടുതുറൈ, കാവേരി, ഹംപി, തൂത്തുക്കുടി, ഗോൾഗുമ്പാസ് എക്സ്പ്രസ് ട്രെയിനുകളിൽ

രണ്ടുവർഷം മുൻപാണ് നിരക്കിളവ് ആദ്യമായി പരീക്ഷിച്ചത്. ഇതു വൻ വിജയമായതോടെയാണ് അഞ്ചു ട്രെയിനുകളിൽകൂടി ഇളവ് ഏർപ്പെടുത്തിയത്. യാത്രക്കാർക്കും റെയിൽവേക്കും ഇത് ഒരുപോലെ നേട്ടമാകുന്നുണ്ടെന്നു റെയിൽവേ അധികൃതർ പറയുന്നു.

നിരക്കിളവ് പ്രഖ്യാപിച്ച ട്രെയിനുകൾ

ചെന്നൈ–മൈസൂരു (22682), ജയ്പുർ–മൈസൂരു (12976), മൈസൂരു–ചെന്നൈ സെൻട്രൽ (22681), മൈസൂരു–ജയ്പുർ (12975), മൈസൂരു–വാരാണസി (16229) എക്സ്പ്രസ് ട്രെയിനുകളിലാണു നിരക്കിളവ് പ്രഖ്യാപിച്ചത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ 50% വരെ ഇളവു ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts