കാണികൾക്ക് പ്രിയമേറി ദസറ പുഷ്പമേള

ബെംഗളൂരു : വിവിധതരം പൂക്കളും പൂക്കൾ കൊണ്ടുള്ള നിശ്ചല മാതൃകകളും പുഷ്പ കമാനങ്ങളും അങ്ങനെ നിരവധി കാഴ്ചകളാണ് കാണികളെ ദസറയുടെ ഭാഗമായുള്ള പുഷ്പമേളയിൽ കാത്തിരിക്കുന്നത്.

നഗരത്തിലെ കുപ്പണ്ണ പാർക്കിലും ലിംഗാംബുധി ബോട്ടാണിക്കൽ ഗാർഡനിലുമാണ് ഇക്കുറി ദസറയുടെ ഭാഗമായുള്ള പുഷ്പമേളകൾ. രണ്ടിടത്തും തുടക്കം മുതലേ സന്ദർശകരുടെ വൻ തിരക്കാണ്.

40,000 ത്തിലധികം പൂച്ചട്ടികളിലായി 450 ലധികം ഇനം പുഷ്പങ്ങളാണ് കാഴ്ചക്ക് വിരുന്നൊരുക്കുന്നത്. റോസാപ്പൂക്കൾ, പ്ലൂമേരിയ (ഫ്രാങ്കിപാനി), ബൗഹിനിയ, തുൻബെർജിയ, എറിത്രിന വേരിഗറ്റ, ജമന്തി തുടങ്ങിയ പൂച്ചെടികളുടെ ശേഖരവും വിൽപനയും മേളകളിലുണ്ട്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

കുപ്പണ്ണ പാർക്കിൽ നിരവധി നിശ്ചല ദൃശ്യങ്ങളും പ്രകൃതി മനോഹരമായ കാഴ്ചകളുമാണ് ഒരുക്കിയിരിക്കുന്നത്. പൂക്കളാൽ അലങ്കരിച്ച ആനകളുടെ മാതൃക, സൂര്യകാന്തി പൂക്കളുടെ അലങ്കാരം എന്നിവയെല്ലാം പാർക്കിലെ മേള ആകർഷണീയമാക്കുന്നു.

പൂന്തോട്ടത്തിന് ചുറ്റും സ്ഥാപിച്ച തണലുള്ള ഇരിപ്പിടങ്ങൾ, ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ, ഹൃദയാകൃതിയിലുള്ള പുഷ്പ കമാനങ്ങൾ, മനോഹരമായ പുഷ്പ പാതകൾ എന്നിവയെല്ലാം ആകർഷണങ്ങളാണ്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ലിംഗാംബുധി തടാകത്തിന് ചുറ്റുമുള്ള സസ്യോദ്യാനത്തിന്റെയും പക്ഷിനിരീക്ഷണ മേഖലകളുടെയും വിശാലമായ കാഴ്ചകൾ കാണാനുതകുന്ന 60 അടി ഉയരമുള്ള വ്യൂവിംഗ് ടവറും പ്രത്യേക ആകർഷണമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts