ബെംഗളൂരു: യെല്ലോ ലൈൻ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഓഗസ്റ്റ് 10 ഞായറാഴ്ച ബെംഗളൂരുവിൽ എത്തും .
ആർവി റോഡിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള 19.15 കിലോമീറ്റർ നീളമുള്ള യെല്ലോ ലൈൻ ആണ് ഉദ്ഘാടനം ചെയ്യുക .
വിശിഷ്ട വ്യക്തികളുടെയും ആയിരക്കണക്കിന് ആളുകളുടെയും സാന്നിധ്യം കണക്കിലെടുത്ത് ബെംഗളൂരുവിലെ ചില റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടും. .
ഈ റോഡുകളിൽ ഗതാഗതം നിരോധിച്ചിരിക്കുന്നു.
നാളെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ ചില റോഡുകളിൽ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട് . മാരനഹള്ളി രാജലക്ഷ്മി ജംഗ്ഷൻ മുതൽ അരവിന്ദ് ജംഗ്ഷൻ വരെയുള്ള 18 – ാം മെയിൻ റോഡ് , ഈസ്റ്റ് എൻഡ് ജംഗ്ഷൻ , ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് ഫ്ലൈഓവർ , ഹൊസൂരിൽ നിന്ന് നഗരത്തിലേക്ക് വരുന്ന റോഡ് , ഇൻഫോസിസ് അവന്യൂ , വേളാങ്കണി റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുളളത് . അതേസമയം ചില വേദങ്ങളിൽ , രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഈ നിയന്ത്രണങ്ങൾ ബാധകമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12 വരെ ഗതാഗത നിയന്ത്രണം ഉള്ള റോഡുകൾ
മാരേനഹള്ളി മെയിൻ റോഡിലെ രാജലക്ഷ്മി ജംഗ്ഷനിൽ നിന്ന് മാരേനഹള്ളി 18-ാം മെയിൻ റോഡിലേക്ക് .
മാരേനഹള്ളി ഈസ്റ്റ് എൻഡ് മെയിൻ റോഡ് ജംഗ്ഷൻ മുതൽ അരവിന്ദ ജംഗ്ഷൻ വരെ .
രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ അടച്ചിടുന്ന റോഡുകൾ :
സിൽക്ക് ബോർഡ് ഭാഗത്തു നിന്ന് , ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് ഫ്ലൈഓവർ , ഹൊസൂർ റോഡ് വഴി ഹൊസൂരിലേക്ക് .
ഹൊസൂരിൽ നിന്ന് ബാംഗ്ലൂർ നഗരത്തിലേക്ക് .ഇലക്ട്രോണിക് സിറ്റി ഫേസ് 1 ലെ ഇൻഫോസിസ് അവന്യൂ , വേളാങ്കാനി റോഡ് , എച്ച്.പി . അവന്യൂ റോഡുകളിലും നിയന്ത്രണങ്ങൾ ഉണ്ടാകും .
നിയന്ത്രിത ഗതാഗതത്തിനുള്ള ഇതര വഴികൾ :
രാജലക്ഷ്മി ജംഗ്ഷനിൽ നിന്ന് മാരേനഹള്ളി മെയിൻ റോഡിൽ മാരേനഹള്ളി 18-ാം മെയിൻ റോഡ് വഴി ജയദേവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബനശങ്കരി ബസ് സ്റ്റാൻഡിൽ നിന്ന് സാരക്കി മാർക്കറ്റ് റോഡ് / 9-ാം ക്രോസ് റോഡ് വഴി ഇടത്തേക്ക് തിരിഞ്ഞ് ഐ.ജി. സർക്കിൾ വഴി ജയദേവ ഭാഗത്തേക്ക് പോകാം . എട്ടാം മെയിൻ റോഡ് / 9 – ാം ക്രോസ് റോഡ് ജംഗ്ഷൻ വഴി ആർ.വി. ഡെന്റൽ ജംഗ്ഷൻ , സരക്കി ജംഗ്ഷൻ ഔട്ടർ റിംഗ് റോഡ് വഴി ബന്നാർഘട്ട റോഡിലേക്ക് പോകാം .
നാലാമത്തെ മെയിൻ റോഡിൽ നിന്ന് ജയദേവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് രാജലക്ഷ്മി ജംഗ്ഷനിൽ വലത്തേക്ക് തിരിഞ്ഞ് , സാരക്കി മെയിൻ റോഡിൽ ഇടത്തേക്ക് തിരിഞ്ഞ് , ഐ.ജി. സർക്കിൾ ആർ.വി. ഡെന്റൽ വഴി എട്ടാമത്തെ മെയിൻ റോഡ് 9 – ാം ക്രോസ് റോഡ് ജംഗ്ഷൻ വഴി ജയദേവ / ബന്നാർഘട്ട റോഡിലേക്ക് പോകാം .
ഈസ്റ്റ് എൻഡ് സർക്കിളിൽ നിന്ന് ബനശങ്കരിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് 29-ാമത് മെയിൻ റോഡ് , 28 -ാമത് മെയിൻ റോഡ് , 8- ാമത് മെയിൻ റോഡ് , 9 – ാമത് ക്രോസ് ജംഗ്ഷൻ വഴി ഇടത്തേക്ക് തിരിഞ്ഞ് ഡാലിയ ജംഗ്ഷനിൽ വലത്തേക്ക് തിരിഞ്ഞ് ഔട്ടർ റിംഗ് റോഡ് , സരക്കി ജംഗ്ഷനിൽ വലത്തേക്ക് തിരിഞ്ഞ് കനകപുര റോഡിലേക്കും ബനശങ്കരിയിലേക്കും പോകാം .
ഹൊസൂർ റോഡിൽ നിന്ന് കനകപുര റോഡ് , മൈസൂർ റോഡ് , തുംകൂർ റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഹൊസൂർ റോഡ് ബൊമ്മസാന്ദ്ര ജംഗ്ഷനിൽ നിന്ന് ജിഗാനി റോഡ് വഴി ബന്നാർഘട്ട റോഡിലേക്ക് പോയി നൈസ് റോഡിൽ എത്തണം .
നൈസ് റോഡിൽ നിന്ന് ഹൊസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബന്നാർഘട്ട ജംഗ്ഷനിൽ ഇറങ്ങി ജിഗാനി റോഡ് വഴി ബൊമ്മസാന്ദ്ര ജംഗ്ഷനിലേക്കും ഹൊസൂർ റോഡിലേക്കും പോകണം .
ഹൊസൂർ റോഡിൽ നിന്ന് സർജാപൂർ റോഡ് , വർത്തൂർ , വൈറ്റ്ഫീൽഡ് , ഹോസ്കോട്ടെ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ചന്ദപുര ജംഗ്ഷനിൽ നിന്ന് ദൊമ്മസാന്ദ്ര റോഡ് വഴി സർജാപൂർ റോഡിൽ എത്തണം .
എച്ച്എസ്ആർ ലേഔട്ട് , കോറമംഗല , ബെല്ലന്ദൂർ , വൈറ്റ്ഫീൽഡ് , നഗരം എന്നിവിടങ്ങളിൽ നിന്ന് ഹൊസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സർജാപൂർ റോഡ് വഴി ചന്ദപൂരിലെത്തി ഹൊസൂരിലേക്ക് പോകണം .
ഇലക്ട്രോണിക് സിറ്റി ഫേസ് 1 ൽ ഓടുന്ന വാഹനങ്ങൾ രണ്ടാം ക്രോസ് റോഡ് , ശിക്കാരിപാളയ റോഡ് , ഹുളിമംഗല റോഡ് , ഗൊല്ലഹള്ളി റോഡ് എന്നിവയിലൂടെ സഞ്ചരിക്കും .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]