ബെംഗളൂരു : കടബ താലൂക്കിലെ മന്നഗുഡ്ഡയിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ വൻ മണ്ണിടിച്ചിലിൽ ദേശീയപാത 75ൽ ഗതാഗതം തടസ്സപ്പെട്ടു.
മണ്ണിടിഞ്ഞ ഭാഗം പൂർണമായി ഒഴിവാക്കി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു.
ഹെവിവാഹനങ്ങൾ സംസ്ഥാന പാതകളിലൂടെയും ചെറിയ വാഹനങ്ങൾ പ്രധാന ജില്ല റോഡുകളിലൂടെയും വഴി തിരിച്ച് വിട്ട് ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തി.
അതെസമയം മണ്ണിടിച്ചിൽ പ്രദേശത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചളി പൂർണമായി നീക്കം ചെയ്തതിന് ശേഷം മാത്രമേ വലിയ വാഹങ്ങൾക്ക് പ്രവേശനം അനുവദിക്കുള്ളുവെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]