കോപ്പിയടിക്ക് പൂട്ട് വീഴുന്നു; മെറ്റ നീക്കം ചെയ്‌തത്‌ ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ

കണ്ടന്റ് കോപ്പിയടിക്കുന്ന പ്രവണത, സ്പാമിംഗ് തുടങ്ങിയവ തടയുന്നതിൻ്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. ഒരു കോടി അക്കൗണ്ടുകളാണ് ഇതുവരെ നീക്കം ചെയ്തത്.

യഥാർത്ഥ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും, കോപ്പിയടിച്ചവ വേഗത്തിൽ കണ്ടെത്തുന്നതിനുമായി പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ വ്യകത്മാക്കി.

ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കുക,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായിമാറ്റുക എന്നീ ശ്രമങ്ങളാണിപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

മറ്റൊരു വ്യക്തിയുടെ കണ്ടന്റുകൾ കോപ്പിയടിക്കുക ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുക എന്നീ ലംഘനങ്ങൾ കണ്ടെത്തിയാൽ ഇത്തരം അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും.

അതെസമയം മറ്റ് വ്യക്തികളുടെ അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുക, കമെന്റുകൾ രേഖപെടുത്തക എന്നിവയ്‌ക്ക് തടസമില്ല.

എന്നാൽ ഒരു വ്യക്തിയുടെ കണ്ടന്റുകൾ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബ്ലോഗ്പോസ്റ്റിലൂടെ മെറ്റ പറയുന്നു.

ഇനിമുതൽ കണ്ടന്റുകൾ സ്വന്തം ഉത്തരവാദിത്വത്തിൽലുള്ളതാവുക, ,ശരിയായ തലക്കെട്ടുകളും ,ഹാഷ്ടാഗുകളും നൽകുക, തേർഡ് പാർട്ടി ആപ്പുകളുടെ വാട്ടർമാർക് ഒഴിവാക്കുക എന്നീ നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ കൂടുതൽ വിസിബിലിറ്റി സ്വീകാര്യത കിട്ടുള്ളു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts