4000 കോ​ടി​ വിലമതിക്കുന്ന 120 ഏ​ക്ക​ർ വ​ന​ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച് കർണാടക സ​ർ​ക്കാ​ർ

ബെംഗളൂരു : ക​ടു​ഗോ​ഡി തോ​ട്ട​ത്തി​ൽ കൈ​യേ​റി​യ 4,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 120 ഏ​ക്ക​ർ വ​ന​ഭൂ​മി തി​രി​ച്ച് ​ പി​ടി​ച്ച് കർണാടക സർക്കാർ. വ​നം മ​ന്ത്രി ഈ​ശ്വ​ർ ഖ​ന്ദ്രെ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി.

അ​തി​രു​ക​ൾ വേ​ർ​തി​രി​ച്ച് വേ​ലി​ക​ൾ സ്ഥാ​പി​ക്കുക, ആ​വാ​സ​വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി തൈ​ക​ൾ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ പ​ച്ച​പ്പ് സം​ര​ക്ഷി​ക്കേ​ണ്ട​തി​ൻ്റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത മ​ന്ത്രി ഖാ​ൻ​ഡ്രെ വ്യക്തമാക്കി.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ബംഗളുരുവിൽ വലിയ നഗര വികസനം ഉണ്ടാകുമ്പോൾ ന​ഗ​ര​ത്തി​ലെ പ​ച്ച​പ്പ് ദി​വ​സം ചെ​ല്ലു​ന്തോ​റും കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ക​ട്ടു.

ഹരിതമേഖലകളെ പ്രധാനപ്പെട്ട വിശ്രമ ഇടങ്ങളായി സംരക്ഷിക്കാൻ ആവശ്യമായ നിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചു. നി​യ​മ​പ്ര​കാ​രം വ​ന​ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഖ​ന്ദ്രെ, വ​നം മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേഷം 128 ഏ​ക്ക​ർ വ​ന​ഭൂ​മി കൈ​യേ​റ്റ​ങ്ങളാണ് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ബം​ഗ​ളൂ​രു​വി​ൽ ഒ​ഴി​പ്പി​ച്ചത്. കഴിഞ്ഞ ദിവസം 120 ഏ​ക്ക​ർ​കൂ​ടി തിരിച്ചു പിടിച്ചതോടെ ആ​കെ 248 ഏ​ക്ക​ർ തി​രി​ച്ചു​പി​ടി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts