“മോദിയുടെ കാലത്ത് ഇന്ത്യ അതിർത്തി കടന്ന് പാകിസ്ഥാനെ ആക്രമിച്ചു”; കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാകാത്ത നടപടി, പ്രകീർത്തിച്ച് തരൂർ

പനാമ : പാകിസ്താനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സ്വീകരിച്ച നടപടികളെ വീണ്ടും അഭിനന്ദിച്ച് ശശി തരൂർ.

കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാവാത്ത നടപടി മോദി ഭരണകാലത്ത് പാകിസ്താനെതിരെ ഉണ്ടായെന്നായിരുന്നു തരൂരിൻ്റെ പരാമർശം.

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി പനാമയിലെത്തിയപ്പോഴായിരുന്നു തരൂർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീകരർക്ക് മനസിലായതാണ് ഈയടുത്തുണ്ടായ പ്രധാനമാറ്റമെന്ന് തരൂർ കൂട്ടിച്ചേർത്തു .

ആദ്യമായി ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാകിസ്താനെ ആക്രമിച്ചത് 2015ലെ ഉറി സർജിക്കൽ സ്ട്രൈക്കിന്റെ സമയത്തായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ സമയ​ത്തുപോലും ഇത്തരമൊരു നടപടിയുണ്ടായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതെസമയം മോദിയെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിൻ്റെ വാക്കുകൾക്ക് പിന്നാലെ വലിയ വിമർശനമാണ് കോൺഗ്രസിൽ നിന്നും ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 
[masterslider id="10"]

Related posts

Click Here to Follow Us