മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു: മദനായകനഹള്ളിയിൽ റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിനെ കണ്ടെത്തി, അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി.

മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിനെ കുഞ്ഞു പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു ഉപേക്ഷിച്ചത്.

കുഞ്ഞ് കരയുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഇൻസ്പെക്ടർ മുരളിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

ഭക്ഷണമില്ലാതെ അവശനിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ ചികിത്സയ്ക്കായി ബിജിഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് പരിചരണം നൽകി.

മാടനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts