കെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ നിലയിൽ സർവീസ് നടത്തുന്നു; നഗര ജീവിതത്തെ ബാധിക്കാതെ കർണാടക ബന്ദ് !

bus stand

ബെംഗളൂരു : വിവിധ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദ് ഇതുവരെ നഗര ജീവിതത്തെ ബാധിച്ചിട്ടില്ല.

കെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്.

സ്കൂളുകളും കോളേജുകളും സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്

ഓട്ടോ, ടാക്സികളും സ്വകാര്യ വാഹനങ്ങളും സാധാരണത്തെ പോലെ നഗര നിരത്തുകളെ കയ്യടക്കിയിട്ടുണ്ട്.

പച്ചക്കറിയുടെയും പൂവുകളുടെയും പ്രധാന മാർക്കറ്റ് ആയ കെ.ആർ.മാർക്കറ്റിൽ ബന്ദിൻ്റെ ഒരു പ്രതീതിയും ഇല്ല, സാധനങ്ങളുടെ വിൽപന സാധാരണ രീതിയിൽ പുരോഗമിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us