നഗരത്തിൽ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം 24ന് ആരംഭിക്കും

vidhana sudha

ബെംഗളൂരു : ഓൾ ഇന്ത്യ സ്പൈസസ് എക്സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജനസമ്മേളനം ‘ഐ.എസ്.സി. 2025’ ഫെബ്രുവരി 24 മുതൽ 27 വരെ ബെംഗളൂരു ലീല ഭാരതീയസിറ്റിയിൽ നടക്കും.

സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ വികസനം ലക്ഷ്യമിട്ട് ‘സുതാര്യത, സുസ്ഥിരത, ആത്മവിശ്വാസം’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുക. വിതരണശൃംഖലയിലെ എല്ലാകണ്ണികളിലും വിശ്വാസംവളർത്തുന്ന നടപടികളാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് എ.ഐ.എസ്.ഇ.എഫ്. ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു. 24-ന് വൈകീട്ട് 5.30-ന് ഭാരത് ബയോടെക് ഇന്റർനാഷണൽ എക്സിക്യുട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല സമ്മേളനം ഉദ്ഘാടനംചെയ്യും. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര വിശിഷ്ടാതിഥിയാകും.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിനുനൽകിയ സംഭാവനകൾ പരിഗണിച്ചുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മേളനത്തിൽ സമ്മാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.
[masterslider id="10"]

Related posts