കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ

ബെംഗളൂരു : കോളേജ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാംപസിലെ രാംഭായ് അംബേദ്‌കര്‍ വനിതാ ഹോസ്റ്റലിലാണ് സംഭവം.

എം.എ. വിദ്യാർഥിനിയായ എച്ച്.ഡി. കോട്ടെ ഹെബ്ബലഗുപ്പെ സ്വദേശി പാവന (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

പാവനയുടെ മുറിയുടെ വാതിലുകൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറിയിൽനിന്ന് പ്രതികരണമില്ലാത്തതിനെത്തുടർന്ന് മറ്റു വിദ്യാർഥിനികൾ വാതിൽ ബലമായി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിദ്യാർഥിനിയുടെതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അതേസമയം മരണ കാരണം അറിവായിട്ടില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു.

ജ്ഞാനഭാരതി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us