ഇത്തവണ നിര്‍മ്മാതാവിന്റെ റോളില്‍ ‘പോത്തെട്ടന്‍ ബ്രില്ലിയന്‍സ് ‘ …! വീണ്ടും അമ്പരപ്പിക്കാന്‍ ഫഹദ് , ഷെയ്ന്‍ നിഗം എന്നിവര്‍ , ‘കുമ്പളങ്ങി നൈറ്റ്സ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു …

മഹേഷിന്റെ പ്രതികാരം ,തോണ്ടി മുതലും ദ്രിക്സാക്ഷിയും ..! ഈ രണ്ടു ചിത്രത്തോടെ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ മികവു പ്രേക്ഷകന്‍ ആവോളം തിരിച്ചറിഞ്ഞതാണ് …രണ്ടാമത്തെ ചിത്രത്തിന് തിലക കുറിയായി ഫഹദ് ഫാസിലിനു ദേശീയ അവാര്‍ഡ് ലഭിച്ചതും തുടര്‍ന്ന്‍ ഉരുതിരുഞ്ഞ ചില്ലറ പ്രശ്നങ്ങളുമൊന്നും ഏതായാലും അണിയറ പ്രവര്‍ത്തകരെ ഒന്നും തെല്ലും ബാധിച്ചിട്ടില്ല ..! അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പഴയ ടീമംഗങ്ങള്‍ ഇതാ എത്തിയിരിക്കുന്നു …’കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പക്ഷെ ദിലീഷ് പോത്തന്‍ നിര്‍മ്മാതാവിന്റെ റോളിലാണ് ..ചിത്രം സംവിധാനം ചെയ്യുന്നത് ഇരുവരുടെയും സഹ പ്രവര്‍ത്തകനായ മധു സി നാരായണന്‍ ആണ് …നിര്‍മ്മാണ പങ്കാളിയായി ഫഹദ് ഫാസിലും ,ശ്യാം പുഷ്ക്കരനും ഒപ്പമുണ്ട് ..
 
 
അന്തരിച്ച സിനിമാ താരവും ,മിമിക്രി കലാകാരനുമായ അബിയുടെ പുത്രനും , പറവ ,ഈട , സൈറാ ബാനു എന്നീ ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങളും ചെയ്ത ഷെയ്ന്‍ നിഗം ആണ് പ്രധാന റോളില്‍ ..ചിത്രത്തില്‍ ഫഹദ് വില്ലന്‍ വേഷത്തിലാണെന്ന് സൂചനകള്‍ ഉണ്ട് …രചന നിര്വ്വഹികുന്നത് ശ്യാം പുഷ്ക്കരന്‍ തന്നെയാണ് …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
[masterslider id="10"]

Related posts