ഞാൻ അവന്റെ നെഞ്ചിലും തലയിലും ചവിട്ടി, പവിത്ര ചെരുപ്പുകൊണ്ട് അടിച്ചു; രേണുകാസ്വാമിയെ ആക്രമിച്ചതായി സമ്മതിച്ച് ദർശൻ 

ബെംഗളൂരു: ണുകസ്വാമിയെ ആക്രമിച്ചതായി സമ്മതിച്ച്‌ ജയിലില്‍ കഴിയുന്ന കന്നഡ നടൻ ദർശൻ തോഗുദീപ.

പോലീസിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം സമ്മതിച്ചതായി കൊലക്കേസില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

നടൻ പോലീസിന് നല്‍കിയ മൊഴിയില്‍ കുറ്റസമ്മതം നടത്തിയാതായി കുറ്റപത്രത്തില്‍ ഉണ്ട്.

നെഞ്ചിലും കഴുത്തിലും തലയിലും അടിച്ചെന്നും നടി പവിത്ര ഗൗഡയോട് ചെരിപ്പുകൊണ്ട് അടിക്കാൻ പോലും ആവശ്യപ്പെട്ടെന്നും ദർശൻ പോലീസിനോട് പറഞ്ഞു.

‘ഞാൻ കാണുമ്പോഴേക്കും രേണുകസ്വാമി ക്ഷീണിതനായിരുന്നു.

ഇതിനകം തന്നെ ആക്രമിക്കപ്പെട്ടതായി തോന്നി.

ഞാൻ അവൻ്റെ കഴുത്തിനും നെഞ്ചിനും തലയ്ക്കും സമീപം ചവിട്ടി.

കൈകൊണ്ടും മരക്കൊമ്പ് കൊണ്ടും അടിച്ചു. ഞാൻ പവിത്ര ഗൗഡയോട് അവളുടെ ചെരിപ്പുകൊണ്ട് അടിക്കാൻ ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു

കേസിലെ ഒന്നാം പ്രതിയായ പവിത്രയാണ് രേണുകസ്വാമിയുടെ കൊലപാതകത്തിൻ്റെ പ്രധാന കാരണം. മറ്റ് പ്രതികളെ പ്രേരിപ്പിക്കുകയും അവരുമായി ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തില്‍ പങ്കാളിയാകുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

നടൻ ദർശന്റെ ആരാധകനായ രേണുകാസ്വാമി ദർശൻ്റെ പെണ്‍സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കൊല്ലപ്പെട്ട രേണുകാസ്വാമി ഇൻസ്റ്റഗ്രാമിലൂടെ പവിത്ര ഗൗഡയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

നടിയെ അപമാനിക്കുന്നരീതിയിലുള്ള സന്ദേശങ്ങള്‍ക്ക് പുറമേ സ്വന്തം നഗ്നചിത്രങ്ങളും ഇയാള്‍ നടിക്ക് അയച്ചുനല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

അശ്ലീലസന്ദേശങ്ങള്‍ക്ക് പുറമേ നഗ്നചിത്രങ്ങള്‍ അയക്കുന്നതും രേണുകാസ്വാമി പതിവാക്കിയിരുന്നു.

  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം

ഇതോടെ പൊറുതിമുട്ടിയ നടി പവിത്ര ഗൗഡ തന്റെ സഹായിയും കേസിലെ മറ്റൊരുപ്രതിയുമായ പവനെ വിവരമറിയിച്ചു.

തുടർന്ന് ഇയാള്‍ പവിത്ര ഗൗഡയെന്ന വ്യാജേന രേണുകാസ്വാമിയുമായി ചാറ്റ് ചെയ്തു.

ഇതിലൂടെ രേണുകാസ്വാമിയുടെ വിലാസവും മറ്റുവിവരങ്ങളും മനസിലാക്കി.

രേണുകാസ്വാമിയുടെ ജോലിസ്ഥലത്തുനിന്ന് ചില ചിത്രങ്ങളെടുത്ത് അയച്ചുനല്‍കാനും പ്രതി ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് നടൻ ദർശനെ വിവരമറിയിച്ച്‌ ദർശൻ്റെ ഫാൻസ് അസോസിയേഷൻ നേതാക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണംചെയ്തത്.

രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 65 ഫോട്ടോകളാണ് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കേസിലെ നിർണായക തെളിവുകളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യ പോസ്റ്റ് ഇനി 'ജെറ്റ്' വേഗത്തിൽ; പാഴ്‌സൽ അയച്ചാൽ നാളെ കയ്യിലെത്തും; സേവനം ബെം​ഗളൂരുവിലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us