കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി 

തിരുവനന്തപുരം: ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി.

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്.

ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ ന​ഗർ എക്സി‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്സ്‌പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ ന​ഗർ എക്സി‌പ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്സ്‌പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, തിരുനെൽവേലി-പുരുലിയ എക്സ്‌പ്രസ് എന്നിവയുടെ സർവീസുകളാണ് റദ്ദാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഈ ദിവസം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്; യാത്രാക്ലേശം രൂക്ഷമായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us