ഖനനക്കേസ്; കുമാരസ്വാമിയെ വിചാരണ ചെയ്യാനുള്ള ലോകായുക്ത അപേക്ഷ തിരിച്ചയച്ച് ഗവർണർ

ബെംഗളൂരു : ഖനനനത്തിന് ക്രമവിരുദ്ധമായി ഭൂമിയനുവദിച്ച കേസിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോകായുക്ത നൽകിയ അപേക്ഷ ഗവർണർ താവർചന്ദ് ഗഹ്‌ലോത് തിരിച്ചയച്ചു.

അപേക്ഷയോടൊപ്പം കന്നഡയിൽ സമർപ്പിച്ച രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ വേണമെന്ന് ആവശ്യപ്പെട്ടാണ് തിരിച്ചയച്ചത്.

മറ്റൊരു കേസിൽ ബി.ജെ.പി. മുൻമന്ത്രി ജനാർദന റെഡ്ഡിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി പോലീസ് നൽകിയ അപേക്ഷയും രേഖകളുടെ പരിഭാഷ ആവശ്യപ്പെട്ട് തിരിച്ചയച്ചു.

  രശ്മികയും രക്ഷിതും പിരിഞ്ഞത് എന്തുകൊണ്ട്? 'ഗീതാ ഗോവിന്ദം' വില്ലനായി; നിഗൂഢതകൾ നീക്കി അമ്മയുടെ ശബ്ദരേഖ പുറത്ത്!

‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ മണിക്കൂറുകൾക്കകം ഗവർണർ നടപടിയെടുത്തപ്പോഴാണ് എൻ.ഡി.എ. നേതാക്കൾക്കെതിരായ അപേക്ഷകൾ തീരുമാനമെടുക്കാതെ തിരിച്ചയച്ചത്.

കുമാരസ്വാമിക്കെതിരായ അപേക്ഷയിൽ കഴിഞ്ഞമാസം കൂടുതൽ വിശദീകരണം ലോകായുക്തയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ലോകായുക്ത കൂടുതൽ വിവരങ്ങൾ കൈമാറിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തിനാണ് ജനാർദന റെഡ്ഡിയുടെ പേരിലുള്ള കേസ്. ബി.ജെ.പി. മുൻ മന്ത്രി മുരുകേഷ് നിറാനിയെ ചോദ്യംചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ലോകായുക്ത നൽകിയ അപേക്ഷയിൽ ഗവർണർ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. മുൻമന്ത്രി ശശികല ജോല്ലെക്കെതിരായ അപേക്ഷ തള്ളിയെന്ന് സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
[masterslider id="10"]

Related posts

Click Here to Follow Us