ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ചെന്നൈ: കൃഷ്ണഗിരിയിലെ ഹൊസൂരിൽ ഞായറാഴ്ച 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിൽ പെരണ്ടപ്പള്ളിക്ക് സമീപം ഹൊസൂരിൽ നിന്ന് കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന കരിങ്കല്ല് നിറച്ച ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. പുറകിലായിവന്ന എട്ട് കാറുകളും നാല് ലോറികളും ഒരു ലോറിയും TNSTC ബസ് എന്നിവ കൂട്ടിയിടിക്കുകയായിരുന്നു..

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും

പോലീസ് സ്ഥലത്തെത്തി സാരമായി പരിക്കേറ്റ പത്ത് പേരെ ആംബുലൻസിൽ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഹൊസൂർ സർക്കാർ ആശുപത്രിയിലേക്കും അയച്ചു.
ഇവരിൽ കാർ ഡ്രൈവർ ജക്കരപ്പള്ളി സ്വദേശി രവി (45) മരണത്തിന് കീഴടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts