മലയാളികൾക്കായി കന്നഡ പഠന പദ്ധതി ഉദ്ഘടനം ചെയ്ത് കർണ്ണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ

ബംഗളുരു: കർണ്ണാടക സർക്കാർ കന്നഡ വികസന അതോറിട്ടിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നഡ പഠന പദ്ധതിയുടെ ഉദ്ഘാടനം കർണ്ണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ നിർവ്വഹിച്ചു.

കർണ്ണാടകയിൽ താമസിക്കുന്ന മറ്റു ഭാഷകൾ സംസാരിക്കുന്നവർ കന്നഡ തീർച്ചയായും പഠിച്ചിരിക്കണം. പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ട്.

കന്നഡ ഭാഷ മറ്റു ഭാഷകളെ ഉൾക്കൊള്ളുകയും അവയിൽ നിന്ന് പല വാക്കുകളും കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ചിട്ടയായ പാഠ്യപദ്ധതിയിലൂടെയാണ് കന്നഡ വികസന അതോറിട്ടി കന്നഡ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

മലയാളം മിഷൻ ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു. പിന്നോക്ക വിഭാഗ വികസന, സാംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ് തംഗഡഗി, കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും വിവർത്തകനുമായ സുധാകരൻ രാമന്തളി എന്നിവർ മുഖ്യാതിഥികളായിരുന്നു.

കന്നഡ വികസന അതോറിട്ടി ചെയർമാൻ പുരുഷോത്തം ബിളിമലെ അധ്യക്ഷം വഹിച്ചു. കന്നഡ പാഠ്യപദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കന്നഡ വികസന അതോറിട്ടി സെക്രട്ടറി ഡോ. സന്തോഷ് ഹങ്കാൽ, മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, പ്രസിഡൻ്റ് കെ. ദാമോദരൻ, ലോക കേരള സഭാംഗങ്ങളായ നൗഷാദ്. കെ, എൽദോ ബേബി എന്നിവർ സംസാരിച്ചു.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

കന്നഡ പാഠ്യപദ്ധതി കോ ഓർഡിനേറ്റർ ജീവൻ രാജൻ, അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയും സംഗീതയും ഒന്നിക്കുന്നു
[masterslider id="10"]

Related posts