കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ 

ലഖ്നൗ: യുവതിയെ ശ്മശാനത്തിലെത്തിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍.

യുപിയിലെ ബുലന്ദ്ഷഹറിലാണ് ദാരുണമായ കൊലപാതകം.

കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ ക്രൂര കൃത്യം നടത്തിയത്.

തന്റെ രണ്ടര വര്‍ഷത്തെ സമ്പാദ്യമെല്ലാം ഇവള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇനിയവള്‍ ജീവിച്ചിരിക്കാന്‍ അര്‍ഹയല്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.

മൊഹല്ല ഖിര്‍ഖാനിയിലെ ശ്മശാനത്തിലാണ് സംഭവം.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ആസ്മാ എന്ന യുവതിയാണ് കാെല്ലപ്പെട്ടത്.

പുറത്തുവന്ന ഒരു വീഡിയോയില്‍ പശ്ചാത്താപമൊന്നുമില്ലാതെ സംസാരിക്കുന്ന യുവാവിനെയാണ് കാണാനാവുന്നത്.

വഞ്ചനയ്ക്കുള്ള അര്‍ഹമായ ശിക്ഷ മരണമാണെന്നും ഒറ്റുന്നത് സുഹൃത്തുക്കളാണെങ്കിലും കൊല്ലുമെന്നും ഇയാള്‍ ഒരു ചിരിയോടെ പറയുന്നുണ്ട്.

സഞ്ജയ് ദത്തിന്റെ ആരാധകനാണെന്നും ഖല്‍നായക് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ബല്ലു എന്നാണ് തന്നെ വിളിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

അദ്‌നാന്‍ എന്നാണ് പ്രതിയുടെ യഥാര്‍ത്ഥ പേരെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
[masterslider id="10"]

Related posts