ഒടുവിൽ തീരുമാനം ആയി; സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഉള്ള ഗ്രേസ് മാർക്ക് നിർത്തലാക്കുന്നു

ബെംഗളൂരു : കർണാടകത്തിൽ എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തുന്നു. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പാകും.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇത്തവണ വിജയശതമാനം വർധിപ്പിക്കാൻ 20 ശതമാനം മാർക്ക് വരെ ഗ്രേസ് മാർക്കായി അനുവദിച്ചിരുന്നു.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

കോവിഡ് കാലത്ത് ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയെന്നും ഇക്കാര്യം പരിഗണിച്ചാണ് അവർക്ക് 20 ശതമാനം വരെ ഗ്രേസ് മാർക്ക് അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

മാർക്ക് കുറഞ്ഞ വിദ്യാർഥികൾക്ക് രണ്ടു തവണ പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താനും അവസരം നൽകും. എന്നാൽ, അടുത്ത വർഷം മൂന്നു പരീക്ഷകൾ നടത്തുന്നത് തുടരുമെങ്കിലും ഗ്രേസ് മാർക്ക് നൽകില്ല.-മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
[masterslider id="10"]

Related posts