30 വർഷം മുൻപ് മരിച്ച മകൾക്ക് വരനെ തേടി മാതാപിതാക്കൾ!!! പത്രത്തിൽ പരസ്യം നൽകി

ബെംഗളൂരു: 30 വർഷം മുന്‍പ് മരിച്ച മകളുടെ  വിവാഹത്തിന് ക്ഷണിച്ച് പത്രത്തില്‍ അസാധരണമായ പരസ്യം നൽകിമാതാപിതാക്കള്‍.

ദക്ഷിണ കര്‍ണാടകയിലെ പുത്തുരിലാണ് സംഭവം.

കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ്.

ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണിത്.

തങ്ങളുടെ മുപ്പത് വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് ‘കുലേ മദിമേ’അഥവാ ‘പ്രേത മധുവെ’  എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താന്‍ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തില്‍ അസാധാരണമായ പരസ്യം നല്‍കിയത്.

  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!

‘കുലേ മദിമേ’ ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടിയാണ് പത്രപരസ്യം.

കുലാല്‍ ജാതിയില്‍ നിന്നും ബംഗേരയില്‍ നിന്നുമുള്ള (ഗോത്രം) ഒരു പെണ്‍കുട്ടിക്ക് വേണ്ടി ആണ്‍കുട്ടിയെ അന്വേഷിക്കുന്നു.

30 വര്‍ഷം മുമ്പാണ് കുട്ടി മരിച്ചത്. 30 വര്‍ഷം മുമ്പ് മരിച്ച അതേ ജാതിയില്‍പ്പെട്ട മറ്റൊരു ബാരിയില്‍ പെട്ട ഒരു ആണ്‍കുട്ടിയുണ്ടെങ്കില്‍, കുടുംബം ‘പ്രേത മധുവെ’ നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക, ‘എന്നായിരുന്നു പരസ്യം.

  ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

പരസ്യം കണ്ടതിന് പിന്നാലെ അന്‍പതിലധികം പേരെങ്കിലും എത്തിയതായി കുടുംബം അറിയിച്ചു.

പരസ്യം നല്‍കിയപ്പോള്‍ തങ്ങള്‍ക്കെതിരെ ട്രോളുകള്‍ ഇറങ്ങുമെന്നായിരുന്നു ആശങ്ക, എന്നാല്‍ വ്യത്യസ്ത ജാതികളില്‍ നിന്ന് പോലും ആളുകള്‍ ഇതിന് തയ്യാറാണെന്നറിയിച്ചതായും കുടുംബം പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us