വിദ്വേഷ വീഡിയോ എക്സ് നീക്കം ചെയ്തു 

ബെംഗളൂരു: ബിജെപി പുറത്തിറക്കിയ വിദ്വേഷ വിഡിയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവനുസരിച്ച്‌ സമൂഹമാധ്യമമായ ‘എക്സ്’ നീക്കം ചെയ്തു.

93 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു ഒരു മണിക്കൂർ മുൻപാണ് കമ്മിഷൻ എക്സിന് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്.

മെയ് 4 ന് പോസ്റ്റ് ചെയ്ത വിഡിയോ 5 ദിവസത്തിനു ശേഷമാണ് നീക്കം ചെയ്തത്.

അതിനിടെ 93 ലക്ഷം പേർ വീഡിയോ കണ്ടതായാണ് വിവരം.

  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;

ദളിതർക്കും പിന്നാക്കവിഭാഗങ്ങള്‍‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലീങ്ങള്‍ക്ക് നല്‍കുന്നതായി ചിത്രീകരിക്കുന്നതായിരുന്നു 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ.

ഇതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

അതേസമയം, ഈ വിഡിയോയുടെ പേരില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ഐടി സെല്‍ തലവൻ അമിത് മാളവ്യ എന്നിവർക്ക് പോലീസ് സമൻസ് അയച്ചു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനില്‍ ഒരാഴ്ചയ്ക്കകം ഹാജരാകാനാണ് നിർദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
[masterslider id="10"]

Related posts