സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് ഭക്ഷണംകഴിച്ച വിദ്യാർഥികൾക്ക് വയറുവേദനയും ഛർദിയും

ബെംഗളൂരു : റായ്ചൂരു സിന്ധാനൂരിലെ സർക്കാർ സ്കൂൾ ഹോസ്റ്റലിലെ ഭക്ഷണംകഴിച്ച വിദ്യാർഥികൾ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സതേടി.

വെള്ളിയാഴ്ചരാത്രി ഭക്ഷണംകഴിച്ച 24 വിദ്യാർഥികൾക്കാണ് വയറുവേദനയും ഛർദിയും ക്ഷീണവുമനുഭവപ്പെട്ടത്. ഇവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാമൂഹികക്ഷേമവകുപ്പിന് കീഴിലുള്ളതാണ് സ്കൂൾ. ഭക്ഷ്യവിഷബാധയെത്തുടർന്ന് സാമൂഹിക ക്ഷേമവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നതോദ്യോഗസ്ഥർ സ്കൂളിൽ സന്ദർശനംനടത്തി.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

ഭക്ഷണം പാകംചെയ്യുന്നതിലുണ്ടായ പിഴവാണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹോസ്റ്റൽ അധികൃതരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts