ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി

പത്തനംതിട്ട: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി.

സംഭവത്തിൽ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

ചിന്തയുടെ പരാതിയിലാണു നടപടി.

ഇന്നലെ രാത്രി എട്ടിന് തിരുമുല്ലവാരം കടപ്പുറത്ത് വച്ചായിരുന്നു സംഭവം.

ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ മനഃപൂർവം കാർ പിന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നുവെന്നാണു പരാതി.

അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

സംഭവത്തിൽ കാർ ഓടിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ പരിക്കേറ്റ ചിന്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രിയില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.

കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് തട്ടിയതാണെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts