കെട്ടിടത്തിന് സമീപം അജ്ഞാതയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ് 

ബെംഗളൂരു: സമ്പങ്കിരാമ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം അജ്ഞാതയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ വഴിത്തിരിവ്.

പോലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് ഓട്ടോ കാത്തുനിന്ന യുവതിയെ കയറ്റിയ ഓട്ടോഡ്രൈവർ യുവതിയെ കെട്ടിടത്തിനുള്ളിൽ കയറ്റി ബലാത്സംഗം ചെയ്തതാണെന്ന് കണ്ടെത്തിയത്.

മുബാറക്ക് എന്നയാളാണ് കൊലയാളി.

ബെംഗളൂരു സുൽത്താൻ പാളയയിൽ താമസക്കാരനായിരുന്ന ഇയാൾ പകൽ ശുദ്ധജലം വിൽപനയും രാത്രിയിൽ ഓട്ടോ ഓടിക്കുകയും ആയിരുന്നു.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

എന്നാൽ, ഫെബ്രുവരി 18ന് ഉച്ചയ്ക്ക് റയാൻ സർക്കിളിനു സമീപം യുവതിയെ ഇയാൾ ഓട്ടോയിൽ കയറ്റി.

ഉറുദു ഭാഷയിൽ മാത്രം സംസാരിച്ചിരുന്ന യുവതിയെ ദർഗയ്ക്ക് സമീപം ഇറക്കിവിടാൻ പറഞ്ഞു.

പക്ഷെ രാത്രി 11.30ന് മാർക്കറ്റിന് സമീപം യുവതിയെ ഓട്ടോയിൽ കയറ്റി പുലർച്ചെ മൂന്ന് മണി വരെ കറങ്ങി.

ശാന്തിനഗറിലെ ഡബിൾ റോഡിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഉറങ്ങിക്കിടന്ന യുവതിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയി.

അവിടെ ഒന്നാം നിലയിൽ വെച്ച് യുവതിയെ പല തവണ ബലാത്സംഗം ചെയ്തു.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

പിന്നീട്, പോലീസിൽ പരാതിപ്പെടുമെന്ന ആശങ്കയിൽ യുവതിയെ കെട്ടിടത്തിൻ്റെ മുകൾ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി സമ്പങ്കിരാമ നഗർ പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us