ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിപ്പ്; മലയാളി സംഘം ബെംഗളൂരുവിൽ പിടിയിൽ 

ബെംഗളൂരു: ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി സംഘം പിടിയിൽ.

കേരളാ പോലീസ് ബെംഗളൂരുവില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ഒണ്‍ലൈൻ ട്രേഡിങ് വഴി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങള്‍ കവർന്ന തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിൻ(28), കഴക്കൂട്ടം ഷീല ഭവനില്‍ അനന്തു(29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരെയാണ് ബത്തേരി പോലീസ് ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്ന് പിടികൂടിയത്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

ഇവർ നിരവധി പേരെ കബളിപ്പിച്ച്‌ പണം തട്ടിയതായാണ് വിവരം.

ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകളും, 8 സിം കാർഡുകളും, 9 എ.ടി.എം കാർഡുകളും, 8,40,000 രൂപയും പോലീസ് പിടിച്ചെടുത്തു.

വിശ്വാസ വഞ്ചന നടത്തി പല തവണകളിലായി 2,30,000 രൂപ കവർന്നെന്ന കുപ്പാടി സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

2023 ഒക്ടോബറിലാണ് കുപ്പാടി സ്വദേശിയില്‍ നിന്ന് ട്രേഡ് വെല്‍ എന്ന കമ്പനിയിൽ ട്രേഡിങ് ചെയ്യുകയാണെങ്കില്‍ സർവീസ് ബെനഫിറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങള്‍ കവർന്നത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഇദ്ദേഹത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പു നടന്നതായി പോലീസിനു വ്യക്തമായത്.

മറ്റു പലരില്‍ നിന്നും ഇതേരീതിയില്‍ സംഘം കബളിപ്പിച്ച്‌ പണം കവർന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts