ഈ പ്രേമത്തിന് കണ്ണില്ല; ‘കാമുകി’ ട്രെന്‍ഡിംഗില്‍ നമ്പര്‍ 1.

അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായെത്തുന്ന കാമുകിയുടെ ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്. ഇന്നലെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലിയാണ് ചിത്രത്തിലെ നായകന്‍.

കോളേജ് ക്യാമ്പസിലെ പ്രണയം പറയുന്ന ചിത്രത്തില്‍ കാന്താരിയായ കൗമാരക്കാരിയായി അപര്‍ണയും കാഴ്ചപരിമിതിയുള്ള കാമുകനായി അഷ്‌കര്‍ അലിയും എത്തുന്നു. അച്ചാമ്മ എന്നാണ് അപര്‍ണയുടെ കഥാപാത്രത്തിന്‍റെ പേര്.

ഇതിഹാസ സ്‌റ്റൈല്‍ എന്നീ ചിത്രങ്ങളൊരുക്കിയ ബിനു എസ് ആണ് കാമുകി സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ക്ലാപ് മൂവീസിന്റെ ബാനറില്‍ ഉമേഷ് ഉണ്ണിക്കൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.
https://youtu.be/QVtqLwl1MLU
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us