സാനിയ മിർസ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വാർത്തകൾക്ക് പിന്നിൽ….

സാനിയയുടെ ടെന്നീസ് കരിയര്‍ പോലെ തന്നെ വ്യക്തിജീവിതവും ആരാധകര്‍ക്കിടയിൽ ഇപ്പോൾ ചർച്ച വിഷയമാണ്.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് സാനിയയെ ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും വിവാഹിതനായത്.

പാക് നടിയും മോഡലുമായ സനാ ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്.

സാനിയയുടെ ആരാധകരെ സംബന്ധിച്ച് ഇതു വലിയൊരു ഷോക്ക് തന്നെയായിരുന്നു.

മാലിക്കും സാനിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല.

  ബെംഗളൂരുവിൽ നിന്നും കഴിച്ച പനീർ ടിക്ക റോളിൽ പല്ലി; കഴിച്ച യുവാവ് ആശുപത്രിയിൽ, ബേക്കറിക്കെതിരെ കേസ്

ഇതിനിടെയാണ് താന്‍ വീണ്ടും വിവാഹിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ മാലിക്ക് പങ്കുവച്ചത്.

വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് തുടര്‍ന്നു മാലിക്കിനു നേരിടേണ്ടി വന്നത്.

മാത്രമല്ല സാനിയയ്ക്കു പിന്തുണ വര്‍ധിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുമായി സാനിയ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഇരുവരും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമെല്ലാം പിന്നീട് സോഷ്യല്‍ മീഡിയയില്‍ കഥകളും പ്രചരിച്ചു.

യഥാര്‍ഥത്തില്‍ ഈ അഭ്യൂഹങ്ങളില്‍ കഴമ്പുണ്ടോ? സാനിയും മാലിക്കും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം ചിലര്‍ പടച്ചുവിട്ട അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇതെന്നതാണ് യാഥാര്‍ഥ്യം.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

ഇതില്‍ യാതൊരു കഴമ്പുമില്ലെന്നു വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവും.

ഇത്തരത്തിലുള്ള ഒരു നീക്കം ഷമിയോ, സാനിയയോ നടത്തിയിട്ടില്ല.

മാത്രമല്ല രണ്ടു പേരുടെയും കുടുംബങ്ങളുടെയും ഭാഗത്തു നിന്നും ഇങ്ങനെയൊരു ആലോചനയുണ്ടായിട്ടില്ല.

വിവാഹമോചനത്തിനു ശേഷം കടുത്ത മാനസികാവസ്ഥയിലൂടെ കടന്നുപോവുന്ന സാനിയയെക്കുറിച്ച് ഈ തരത്തിലുള്ള അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവരുടെ സ്വകാര്യതയ്ക്കു വില കല്‍പ്പിക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
[masterslider id="10"]

Related posts