ബെംഗളൂരു: തുമകുരു ജില്ലയിലെ ഗവ. റെസിഡൻഷ്യൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14കാരി വ്യാഴാഴ്ച ചിക്കബല്ലപുര ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള ആൺകുട്ടിക്ക് ജന്മം നൽകി.
ചിക്കബല്ലപുര ജില്ലയിലെ ബാഗെപള്ളി സ്വദേശിയായ കുട്ടി വീട്ടിലെത്തി വയറുവേദനയാവുന്നതായി അറിയിക്കുകയായിരുന്നു.
രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭമാണെന്ന് അറിഞ്ഞത്. വൈകാതെ കുട്ടി പ്രസവിക്കുകയും ചെയ്തു.
എന്നാൽ കുഞ്ഞിന്റെ പിതാവിനെ കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റർചെയ്ത പൊലീസ് പ്രതിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു.
കേസിൽ ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു.
പെൺകുട്ടി എട്ടാം മാസം പ്രസവിച്ചതിനാൽ നവജാത ശിശുവിന് തൂക്കക്കുറവ് ഉണ്ടെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.