മലയാളികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു; ദുരന്തം ഒഴുവായത് തലനാരിഴക്ക്

ബെംഗളുരു : ക്രിസ്മസ് ന്യൂ ഇയർ വെക്കേഷൻ കഴിഞ്ഞ് ബെംഗളുരുവിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു.

ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. ബെംഗളൂരു വിദ്യാരണ്യപുരയിൽ താമസിക്കുന്ന അരുൺ 36 ഭാര്യ അഞ്ജലി 30 മകൻ അഭിനവ് 9 എന്നിവരാണ് കാറിൽ യാത്ര ചെയ്തിരുന്നത്.

പാലക്കാട് നിന്നും ബെംഗളുരുവിലേക്ക് പോകുകയായിരുന്ന കാർ തമിഴ്‌നാട്ടിലെ ധർമ്മപുരിക്ക് സമീപം നല്ലമ്പള്ളിയിൽവെച്ചാണ് അപകടത്തിൽപെട്ടത്.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

കാർ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് ലോറികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

കാർ ഉണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപെട്ടു. ആരുടേയും പരിക്കുകൾ സാരമുള്ളതല്ല.

അപകടത്തെ തുടർന്ന് സേലം ബെംഗളൂരു ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപെട്ടു. തുടർന്ന് പോലീസുകാരെത്തിയാണ് ഗതാഗതം സുഗമമം ആക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
[masterslider id="10"]

Related posts