വർഷങ്ങളായുള്ള സൈബര്‍ ബുള്ളിയിംഗിനെതിരെ പ്രതികരിച്ച് സുപ്രിയ മേനോന്‍

സൈബര്‍ ബുള്ളിയിംഗിനെതിരെ പ്രതികരിച്ച് നടനും പൃഥ്വിരാജ് സുകുമാരന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍ രംഗത്ത്.

തന്നെ ഒരു സ്ത്രീ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി അപമാനിക്കുകയാണെന്ന് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.

സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ ‘നിങ്ങൾ സൈബർ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? വർഷങ്ങളായി എല്ലാ പ്ലാറ്റ് ഫോമുകളിലുമായി എന്നെ ഒരാൾ ബുള്ളിയിംഗ് ചെയ്യുന്നു.

നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവയെ എന്നെയും എനിക്കൊപ്പമുള്ളവരേയും അപമാനിക്കാൻ ഉപയോഗിക്കുകയാണ്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

വർഷങ്ങളോളാം അതെല്ലാം വിട്ടു കളഞ്ഞ ഞാൻ ഒടുവിൽ ആ ആളെ കണ്ടെത്തിയിരിക്കുകയാണ്.

മരിച്ചു പോയ എന്‍റെ അച്ഛനെക്കുറിച്ച് വളരെ മോശമായ കമന്റിട്ട ശേഷമാണത്.

അവൾ ഒരു നഴ്സാണ്, ചെറിയൊരു കുട്ടിയുമുണ്ട്. ഞാൻ അവർക്കെതിരെ കേസ് കൊടുക്കണോ അതോ അവളെ പരസ്യപ്പെടുത്തണമോ? അതെ ഞാൻ നിന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിനക്ക് അറിയാം, സിആർകെ’ എന്നും സുപ്രിയ പറയുന്നു.

തന്റെ സ്റ്റോറിയ്ക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെക്കുന്നുണ്ട്.

പ്രതികരണങ്ങൾക്കും പിന്തുണകൾക്കും നന്ദി.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ആ ബുള്ളി തന്‍റെ കമന്‍റുകൾ വേഗത്തിൽ തന്നെ പിൻവലിക്കുന്നുണ്ട്.

പക്ഷെ വേണ്ട തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഭാവി നടപടി എന്തായിരിക്കുമെന്ന് വേഗത്തിൽ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്’ സുപ്രിയ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
[masterslider id="10"]

Related posts