നടൻ പ്രകാശ് രാജിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ബെംഗളുരു:കലബുര്‍ഗിയില്‍ ഹിന്ദു വിരുദ്ധ പ്രസ്‌താവനകളുടെ പേരില്‍ നടൻ പ്രകാശ് രാജിനെതിരെ പ്രതിഷേധവുമായി ഹിന്ദു അനുകൂല സംഘടനകള്‍ രംഗത്ത്.

പ്രകാശ് രാജിന്റെ കല്‍ബുര്‍ഗി സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രതിഷേധം നടന്നത്.

കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാര്‍ നടനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി ഉയര്‍ത്തുകയും ചെയ്‌തു.

നേരത്തെ, ഒരു ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ കല്‍ബുര്‍ഗി ഡിഎം/ഡിസിക്ക് (ജില്ലാ മജിസ്‌ട്രേറ്റ്/ ഡെപ്യൂട്ടി കമ്മീഷണര്‍) നടന്റെ പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടി ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

പ്രകാശ് രാജ് നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒരു ചടങ്ങില്‍ പങ്കെടുക്കാൻ പ്രകാശ് രാജ് കലബുര്‍ഗി സന്ദര്‍ശിക്കാനിരിക്കെയാണ് എതിര്‍പ്പ് വന്നത്.

യുദ്ധത്തിന്റെ ഫലമായി ഉണ്ടാവുന്ന മനുഷ്യ ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നാടകമായ ‘ഗയാഗലു’വിന്റെ പ്രദര്‍ശനത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

വലതുപക്ഷ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് പ്രകാശ് രാജ് ഇരയാകുന്ന ആദ്യ സംഭവമല്ല ഇത്.

പ്രതിഷേധ സൂചകമായി ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ്, ശിവമോഗ ജില്ലയില്‍ വലതുപക്ഷ അംഗങ്ങള്‍ ഗോമൂത്രം തളിച്ച്‌ പ്രകാശ് രാജ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്‌തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts